ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി “Career Compass 2025” ശില്പശാല സംഘടിപ്പിച്ചു. കരിയർ അവസരങ്ങൾ, ഉയർന്ന വിദ്യാഭ്യാസ മാർഗങ്ങൾ, പ്രൊഫഷണൽ ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട അറിവുകൾ നൽകുകയെന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേമുഖ്യാതിഥിയുമായും കീ നോട്ട് സ്പീക്കറുമായും പങ്കെടുത്തു. ......
ദോഹ: ലോക ടൂറിസം ദിനം 2025 ആഘോഷിക്കുന്ന സാഹചര്യത്തിൽ ഖത്തർ വിനോദസഞ്ചാരികൾക്ക് പുതിയ സാധ്യതകളുടെ വാതിൽ തുറക്കുകയാണ്. “Tourism and Sustainable Transformation” എന്ന ആഗോള വിഷയവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ആഘോഷം. ......
തൃശൂർ: വന്നുചേരുന്ന ആദരവുകൾക്ക് അപ്പുറം സാമൂഹ്യ- വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലുളള വിജയമാണ് പ്രധാനമെന്ന് എ.ബി.എൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ.മേനോൻ.
ചേംബർ ഒഫ് കൊമേഴ്സിൻ്റെ മികച്ച എൻ.ആർ.ഐ ബിസിനസ് മാൻ അവാർഡ്, ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലൂക്കാസിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ബിസിനസുകാരന് സാമൂഹ്യപ്രതിബദ്ധത ഏറെ അനിവാര്യമാണ്. മികച്ച സംരംഭകരെല്ലാം മനുഷ്യത്വപരമായി ചിന്തിക്കുന്നവരുമാണ്. ......
കോഴിക്കോട്: ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ആത്മഹത്യാ നാടകം നടത്തി നാടുവിട്ട യുവതി പിടിയിൽ. ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയെയാണ് (30) ഫറോക്ക് പൊലീസും ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്നു കണ്ടെത്തിയത്. ......
ഇൻകാസ് ഖത്തറിന്റെ ഇത്തവണത്തെ ഓണാഘോഷം ഐ സി സി അശോകഹാളിൽ സാമുചിതമായി കൊണ്ടാടി. "മധുരമീ ഓണം" എന്ന് പേര് നൽകിയ ഓണാഘോഷം ഖത്തർ പ്രവാസികൾക്ക് പ്രത്യേകമായ ഓരോണാഅനുഭവം സമ്മാനിച്ചു. ......
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടേയും മകൻ മണിലാൽ ഗാന്ധിയുടെ പുത്രൻ അരുൺ മണിലാൽഗാന്ധിയുടെ മകനാണ് തുഷാർ അരുൺ ഗാന്ധി. മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ അതിശക്തമായ ശബ്ദമാണ്.
മഹാത്മാഗാന്ധിയുടെ ചെറുമകൻ ഡോ. ......
സംസ്ഥാന സർക്കാരിനോട് അടുക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എൻഎസ്എസ് പ്രതിനിധി സഭയുടെ പൂർണ പിന്തുണ. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സമുദായ നേതൃത്വം സ്വീകരിച്ച നിലപാടിന് പിന്നിലെ വസ്തുതകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അക്കമിട്ട് പറഞ്ഞു. ......
കണ്ണൂർ: പി.എസ്.സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷയിൽ ക്യാമറയും ഹെഡ്സെറ്റും ഉപയോഗിച്ച് ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിക്ക് പി എസ് സി പരീക്ഷകളിൽ വിലക്കേർപ്പെടുത്തും. പയ്യാമ്പലം ഗവ. ......
ന്യൂഡൽഹി: സ്ത്രീധന പീഡനക്കേസിൽ ഭർതൃപിതാവ്, ഭർതൃമാതാവ്, ഭർതൃസഹോദരി എന്നിവർക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. പരാതിയിലെ ആരോപണങ്ങൾ വ്യാജവും അവ്യക്തവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക വിധി.
സംഭവത്തിൽ ക്രൂരത നടത്തിയെന്ന് പരാതിക്കാരി ആരോപിച്ചെങ്കിലും, ഭർത്താവിനെതിരെ മാത്രമാണ് വ്യക്തമായ ആരോപണങ്ങളുള്ളതെന്നും ഭർതൃവീട്ടുകാർക്കെതിരെ പ്രത്യേകമായി കുറ്റങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി.
ഐപിസി 498-എ പ്രകാരം ഒരു കേസ് നിലനിൽക്കണമെങ്കിൽ, അത് ആത്മഹത്യയിലേക്ക് നയിക്കുകയോ ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുകയോ ചെയ്യുന്ന തരത്തിലുള്ള ക്രൂരതയായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:പോക്സോ (Protection of Children from Sexual Offences) നിയമപ്രകാരമുള്ള സംരക്ഷണം ഇര പ്രായപൂർത്തിയായ ശേഷം അവസാനിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ ശേഷവും പോക്സോ നിയമത്തിന്റെ പരിരക്ഷ തുടരുമെന്ന സുപ്രീം കോടതിയുടെ ഈ ഇടപെടൽ രാജസ്ഥാൻ ഹൈക്കോടതിയുടെ ഒരു നിർണായക വിധിയെ സ്റ്റേ ചെയ്തുകൊണ്ടാണ്.
ഹൈക്കോടതി വിധിയിലെ പ്രധാന കാര്യങ്ങൾ
ഒരു കുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ പോക്സോ നിയമപ്രകാരമുള്ള സംരക്ഷണം ഇല്ലാതാകുമെന്ന് രാജസ്ഥാൻ ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ......